ഫിലഡൽഫിയ: മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച 16 വയസുകാരനെ പോലീസ് പിടികൂടി. ഈ സംഭവത്തിൽ ധൈര്യവും ജാഗ്രതയും പ്രകടിപ്പിച്ച ഓഫീസർ ജോജി എബ്രഹാം (#1348) ഫെബ്രുവരിയിലെ പോലീസ് ഓഫീസർ ഓഫ് ദ മന്ത് ആയി തെരഞ്ഞെടുത്തു.
കഴിഞ്ഞ 10 വർഷമായി ഫിലഡൽഫിയ സിറ്റി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥനാണ് മലയാളിയായ ജോജി എബ്രഹാം.
ഫെബ്രുവരി 12ന് വൈകുന്നേരം 4:09ഓടെ, ബക്സ് കൗണ്ടി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11000 ബസ്റ്റിൽടൺ അവന്യൂ പ്രദേശത്തേക്ക് എത്തിയ ഓഫീസർ എബ്രഹാം, അപകടത്തിൽപ്പെട്ട ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്ന ഹ്യുണ്ടായി എലാൻട്ര വാഹനത്തെ ശ്രദ്ധയിൽപ്പെടുത്തി.